ദോഹ: ജനപ്രിയ ഗെയിമായ റോബ്‌ലോക്‌സ് ഖത്തറില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് വളരെയധികം പ്രചാരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിര്‍മ്മാണ സംവിധാനവുമായ റോബ്ലോക്‌സ് ഖത്തറില്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ പരാതി ഉന്നയിച്ചു.
കുട്ടികളുടെ സുരക്ഷാ കണക്കിലെടുത്ത് ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ആഹ്വാനം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ നീക്കം.
എന്നാല്‍ ‘റോബ്ലോക്‌സ്’ ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്റ്റോറുകള്‍ വഴി ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ ലോഞ്ച് ചെയ്യുമ്പോള്‍, ‘നെറ്റ്വര്‍ക്ക് ഇല്ല എന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായാണ് പരാതി. അതിനാല്‍ ഗെയിമേഴ്‌സിന് ഇനി ഇത് ആക്‌സസ് ചെയ്യാന്‍ കഴിയില്ല.
ഗെയിമിന്റെ വെബ് പതിപ്പില്‍ ഉപയോക്താക്കള്‍ക്കായി ‘this site can’t be reached’ എന്നും കാണിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.റോബ്ലോക്സിനെക്കുറിച്ച് വളരെക്കാലമായി പരാതികള്‍ ഉയര്‍ന്നിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
