യുഎഇയില്‍ നിന്ന് സ്വര്‍ണവും പണവും കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

1q 62

ദുബായ്: യുഎഇയില്‍ നിന്ന് സ്വര്‍ണവും പണവുമായി വരുന്നതും പോകുന്നതുമായ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണാഭരണം, പണം, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവ കൊണ്ടുവരുന്നവര്‍ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ ‘അഫ്‌സെ’ (Afseh) വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. 18 വയസും അതിന് മുകളിലും പ്രായമുള്ള യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമാണ്.

കൈവശമുള്ള പണം, ചെക്കുകള്‍, വ്യക്തിഗത സാധനങ്ങള്‍, ഉയര്‍ന്ന മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവയുടെ മൊത്തം മൂല്യം 60,000 ദിര്‍ഹത്തില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. 18 വയസ്സില്‍ താഴെ പ്രായമുള്ള യാത്രക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ രക്ഷിതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ.

യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി)യുടെ declare.customs.ae എന്ന വെബ്‌സൈറ്റിലൂടെയും, ‘അഫ്‌സെ’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അബുദാബി, ഷാര്‍ജ, റാസല്‍ ഖൈമ എന്നി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ ‘അഫ്‌സെ’ (Afseh) വഴി വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നുണ്ട്.

‘അഫ്‌സെ’ യില്‍ അക്കൗണ്ട് എടുത്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അക്കൗണ്ടിലെ പേഴ്‌സണല്‍ ഡാഷ്‌ബോര്‍ഡില്‍ സ്വയം സാക്ഷ്യപ്പെടുത്താനായി ‘Apply for a new declaration request’ എന്ന ഭാഗം കാണും. യാത്ര വിവരങ്ങള്‍, യാത്ര തീയതി, യാത്ര മാര്‍ഗം, യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്ഥലങ്ങള്‍, ടിക്കറ്റ് നമ്പര്‍ എന്നിവ നല്‍കണം. കയ്യിലുള്ള സാധനങ്ങളുടെ തരവും മൂല്യവും അടുത്ത ഭാഗത്ത് ചേര്‍ക്കണം. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് റിവ്യുവിനായി നല്‍കാം. അപേക്ഷകള്‍ ഐപിസി അംഗീകരിച്ചാല്‍ എസ്.എം.എസ് വഴിയും ആപ്പ് നോട്ടിഫിക്കേഷന്‍ വഴിയും വിവരം ലഭിക്കും. മൂല്യം 60,000 ദിര്‍ഹത്തില്‍ കൂടലുള്ള വസ്തുക്കള്‍ സംബന്ധിച്ച വിവരം കൈമാറാതിരുന്നാല്‍ പിഴയോ സാധനങ്ങള്‍ കണ്ടുകെട്ടുകയോ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading