ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി ടോയ് കാര്‍ റേസിംഗ് മത്സരം സംഘടിപ്പിച്ചു. വുക്കൈര്‍ സ്റ്റോറില്‍ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ പങ്കെടുത്തു.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. കുടുംബങ്ങള്‍ക്ക് വിനോദവും കുട്ടികള്‍ക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികള്‍, ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
