സഹയാത്രികനെ വിമാനത്തിനകത്ത് മര്‍ദ്ദിച്ചു: ഇന്റിഗോ വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി

indigo

ഡല്‍ഹി: കഴിഞ്ഞ ദിവസം ഇന്റിഗോ വിമാനത്തില്‍ സഹയാത്രികനെ മര്‍ദ്ദിച്ച യാത്രക്കാരനെതിരെ നടപടിയുമായി ഇന്റിഗോ വിമാനക്കമ്പനി. പ്രതിയെ ഇന്റിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി എയര്‍ലൈന്‍സ് ഔദ്യോഗിക സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും സംതൃപ്തിയും തങ്ങള്‍ക്ക് പരമപ്രധാനമാണെന്നും ഇത്തരം പെരുമാറ്റങ്ങള്‍ വിമാനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടിയെന്നും കമ്പനി വിശദീകരിച്ചു. കമ്പനി വ്യക്തമാക്കി. അതേസമയം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ഇന്റിഗോയുടെ 6E138 എയര്‍ബസ് എ321 ലാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാനിക് അറ്റാക്ക് നേരിട്ട അസം സ്വദേശിയായ ഹുസൈന്‍ അഹമദ് മസുംദാറിനാണ് മര്‍ദ്ദനമേറ്റത്. അസമിലെ കച്ചര്‍ ജില്ലാ സ്വദേശിയായ ഇദ്ദേഹത്തെ വിമാനമിറങ്ങിയ ശേഷം കാണാതായിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ അസമിലെ ബര്‍പെട്ട റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി.

മുംബൈയിലെ ജിമ്മിലെ ജീവനക്കാരനായ ഹുസൈന്‍ അഹമദ് മസുംദാര്‍ കചാര്‍ ജില്ലയിലെ കതിഗോര ഗ്രാമത്തിലെ വീട്ടിലേക്ക് അവധിക്ക് വരികയായിരുന്നു. വിമാനത്തിനകത്ത് വച്ച് പാനിക് അറ്റാക് നേരിട്ട ഇദ്ദേഹം മരണഭയത്തോടെ വെപ്രാളപ്പെട്ട ഘട്ടത്തിലാണ് സഹയാത്രികനായ പ്രതി മുഖത്തടിച്ചത്. അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതിനാല്‍ തന്നെ മസുംദാറിനൊപ്പമുണ്ടായിരുന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കും വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്കും ഇയാളെ തടയാനായില്ല. മര്‍ദ്ദനമേറ്റതിന് പിന്നാലെ പ്രതിയെ സഹയാത്രികര്‍ ചോദ്യം ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading