പ്രവാസികള്‍ക്ക് പിന്നേം പണി കിട്ടി, ദോഹ-കോഴിക്കോട് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

air india express 3

ദോഹ: പ്രവാസികള്‍ക്ക് വീണ്ടും പണി കൊടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് രാവിലെ 11.50ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ് 376 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയത്. അതിനാല്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷനിലാണ് വിമാനം റദ്ദാക്കിയ വിവരം കാണിച്ചിരുന്നത്. നിരവധി യാത്രക്കാര്‍ വലിയ പ്രതിസന്ധിയിലായി. വെള്ളിയാഴ്ചയും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം മുടങ്ങിയിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചെക്കിങ്ങും ബോഡിങ്ങും കഴിഞ്ഞ് യാത്രക്കാര്‍ വിമാനത്തില്‍ കയറിയ ശേഷമായിരുന്നു ഈ വിമാനം റദ്ദാക്കിയത്. മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം 185 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ഇതേ വിമാനം ഇന്ന് രാവിലെയാണ് റീ ഷെഡ്യൂള്‍ ചെയ്ത് പുറപ്പെട്ടത്.

ജൂലൈ 24 നും ദോഹയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് മുടങ്ങിയിരുന്നു. ജൂലൈ 23ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂര്‍ പറന്നശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്ര റദ്ദാക്കി തിരിച്ചിറങ്ങിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading