യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോര്‍ണിഷിലെ രണ്ട് വരി പാതകള്‍ അടയ്ക്കുന്നു

1qq

ദോഹ: ഖത്തറില്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് വരി പാതകള്‍ താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) അറിയിച്ചു. ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് അല്‍ ദഫ്ന ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന റോഡാണ് അടച്ചിടുന്നത്.

ഓഗസ്റ്റ് 5 ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ ഓഗസ്റ്റ് 6 ബുധനാഴ്ച പുലര്‍ച്ചെ 5 മണി വരെ അടച്ചിടല്‍ പ്രാബല്യത്തില്‍ ഉണ്ടാകും. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് റോഡ് അടച്ചിടുന്നതെന്ന് അഷ്ഗല്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading