ഖത്തറിലെ ഹോട്ടലുകാരുടെ ശ്രദ്ധയ്ക്ക്; രണ്ട് റെസ്‌റ്റോറന്റുകള്‍ക്ക് കൂടി പൂട്ടുവീണു

1q 13

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഭക്ഷണ സ്ഥാപനങ്ങള്‍ കൂടി മുനിസിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടി. ദോഹ, ഉംസലാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റുകളാണ് മന്ത്രാലയം അടപ്പിച്ചത്. വൃത്തിയില്ലാത്ത ഇടങ്ങളില്‍ ഭക്ഷണം പാചകം ചെയ്തതിനാണ് നടപടി. അല്‍ ഷാര്‍ഖ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ ഖരൈതിയത്ത് – ഉം അല്‍ അമദ് പ്രദേശത്തെ ഒരു റെസ്റ്റോറന്റ് ഉം സലാല്‍ മുനിസിപ്പാലിറ്റി അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടതായും അല്‍ ഷാര്‍ഖേ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 29 മുതല്‍ അടച്ചിടാനാണ് ഉത്തരവ്

സമാനമായ ലംഘനത്തെതുടര്‍ന്ന് ദോഹ മുനിസിപ്പാലിറ്റിയിലൈ റെസ്‌റ്റോറന്റ് ജൂലൈ 27 മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടാനും ഉത്തരവിട്ടു. 2014 ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത, മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഹോട്ടലുകള്‍ അടപ്പിച്ചത്.

ലംഘനത്തിന്റെ തരവും തീവ്രതയും അടിസ്ഥാനമാക്കി, ബന്ധപ്പെട്ട മുനിസിപ്പല്‍ അതോറിറ്റിയാണ് എത്ര ദിവസം അടപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. നിയമപ്രകാരം, അടച്ചുപൂട്ടല്‍ കാലയളവുകള്‍ ഒരു സമയം 60 ദിവസത്തില്‍ കൂടരുത്. എന്നാല്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് ഒന്നിലധികം അടച്ചുപൂട്ടലുകള്‍ക്ക് ഉത്തരവിടാവുന്നതാണ്.

ഇങ്ങനെ അടപ്പിക്കുന്ന സ്ഥാപനങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ വിലക്ക് ഉണ്ടായിരിക്കും. 2025 ലെ രണ്ടാം പാദത്തില്‍ ഇതുവരെ നിയമം ലംഘിച്ച 27 ഭക്ഷ്യ സ്ഥാപനങ്ങളാണ് മുനിസിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading