ദോഹ: ഖത്തറിലെ അല്‍ ജൈദ കാര്‍ കമ്പനി വാണിജ്യ, വ്യവസായ മന്ത്രാലയം അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് അല്‍ ജെയ്ദ കാര്‍ കമ്പനി 30 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി മന്ത്രാലയം അറിയിച്ചു.
2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമ നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ (16) ലംഘിച്ചതിനാണ് നടപിടി. കമ്പനി പാലിക്കേണ്ട നിയമങ്ങള്‍ കമ്പനി ലംഘിച്ചതായും പരിശോധനയില്‍ കണ്ടെത്തിയെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്നതില്‍ പരാജയപ്പെടുക, വില്‍പ്പനാനന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുക എന്നിവയാണ് കമ്പനി ലംഘിച്ചത്. 30 ദിവസത്തേക്ക് ഷോറൂം അടച്ചിടും. അടുത്തിടെ രാജ്യത്തെ കാര്‍ കമ്പനികള്‍ ലക്ഷ്യമാക്കി മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
