ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഈ വര്‍ഷത്തെ തേര്‍ഡ് ക്വാര്‍ട്ടര്‍ തൊഴില്‍ ഒഴിവുകളിലേക്ക് നിയമനം ആരംഭിക്കുന്നതായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായുള്ള തൊഴില്‍ സേനാ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ വകുപ്പുകളില്‍ തൊഴില്‍ നിയമനം നടത്തും. നാഷണല്‍ എംപ്ലോയ്മെന്റ് കോര്‍ഡിനേഷന്‍ പ്ലാറ്റ്ഫോമായ ‘കവാദര്‍’ വഴിയാണ് നിയമനം.
കവാദര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലന്വേഷകര്‍ ഇനിപ്പറയുന്ന ലിങ്ക് വഴി അപേക്ഷിക്കണം. ലിങ്ക് : https://www.kawader.gov.qa/home
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
