എമിറേറ്റ്‌സിന്റെ അതേ രൂപത്തിലൂള്ള വ്യാജ വിമാന ടിക്കറ്റുകള്‍; മുന്നറിയിപ്പുമായി വിമാനക്കമ്പനി

1q 10

ദുബായ്: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ വിമാന ടിക്കറ്റ് പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വ്യാജ ടിക്കറ്റുകള്‍, വ്യക്തിഗത വിവരങ്ങള്‍, ദോഷകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക എന്നിവ ലക്ഷ്യമിട്ട് നിരവധി വ്യാജ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നതായി എമിറേറ്റ്സ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എമിറേറ്റ്‌സ് ടിക്കറ്റുകള്‍ സാമ്യതയുള്ള ടിക്കറ്റുകളാണ് പ്രചരിക്കുന്നതെന്നും ഒറ്റ നോട്ടത്തില്‍ എമിറേറ്റ്‌സിന്റെ ടിക്കാറ്റാണെന്ന് തോന്നുന്ന തരത്തിലുള്ളതാണ് പ്രചരിക്കുന്ന വ്യാജ ടിക്കറ്റുകളെന്നും എയര്‍ലൈന്‍സ് പറഞ്ഞു. തങ്ങളുടെ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയോട് സാമ്യമുള്ള വ്യാജ ലിങ്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇവ പ്രചരിക്കുന്നത്. അതിനാല്‍ സോഷ്യല്‍ മീഡിയയിലെ ഞങ്ങളുടെ എല്ലാ പരസ്യ കാമ്പെയ്നുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading