ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

InShot 20250801 143938331

ഷാർജ: ഷാർജയിലെ വ്യവസായമേഖലയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയർന്നതായും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായും താമസക്കാർ പറഞ്ഞു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മുഴക്കം കാരണം കെട്ടിടങ്ങളിലെ ചില്ലുവാതിലുകൾ കുലുങ്ങുന്നതായി അനുഭവപ്പെട്ടതായും ചില താമസക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കികൊണ്ടിരിക്കുകയാണ്.

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10 ലെ ഒരു ഉപയോഗിച്ച ഓട്ടോ പാർട്‌സ് വെയർഹൗസിലായിരുന്നു അപകടം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading