ദോഹ: ഖത്തറില്‍ അല്‍ ദിര നക്ഷത്രം ഉദിച്ചു. ഇന്ന് താപനില കുതിച്ചുയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനില 44°C വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയായിരിക്കും. ചൂടിനു പുറമേ, ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും ഉണ്ടായിരിക്കും. ദൃശ്യപരത 3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടല്‍തീരത്തും കാലാവസ്ഥ ചിലസമയങ്ങളില്‍ മഞ്ഞുള്ളതായിരിക്കും.
കാറ്റും നേരിയതായി വീശും. രാജ്യത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും താപനില ഉയരുന്നതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
