മനാമ: ബഹ്‌റൈനിലെ താമസക്കാര്‍ക്കായി നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പ്രാബല്യത്തിലാകുമെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു. അഞ്ച് വര്‍ഷത്തെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സാണ് നടപ്പിലാക്കുന്നത്.
രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ‘ഹക്കീം പ്രോഗ്രാം’ എന്നപേരിലാവും പദ്ധതി നടപ്പിലാക്കുക. പദ്ധതി നടപ്പാക്കാനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള ടെന്‍ഡര്‍ ക്ഷണിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 4 മുതല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആണ് മികച്ച ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കുക.
രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പ്രൈമറി, സെക്കന്‍ഡറി, എമര്‍ജന്‍സി ആരോഗ്യ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
