പ്രവാസികള്‍ക്ക് ആശ്വാസം: ഒമാനില്‍ വര്‍ക്ക് പെര്‍മിറ്റ് പിഴയില്ലാതെ പുതുക്കാനുള്ള സമയപരിധി നീട്ടി

oman flag

മസ്‌കത്ത്: ഒമാനില്‍ പിഴ ഇല്ലാതെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. വര്‍ക്ക് പെര്‍മിറ്റിന്റെ (വീസ) കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കുന്നതിന് ഈ അവസരം ഉപയോഗിക്കാം. ഡിസംബര്‍ 31 വരെ ഗ്രേസ് പീരിയഡ് തുടരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകള്‍ ഒഴിവാക്കി നല്‍കും. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം തേടി വ്യക്തികളും തൊഴിലുടമകളും തൊഴിലാളികളും മന്ത്രാലയത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് മാസം കൂടി സമയം നീട്ടിയത്. നേരത്തെ ഈ മാസം 31ന് സമയപരിധി അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം,

വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാനും തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ജോലി ചെയ്യാനും കഴിയും. അധികമായി അനുവദിച്ച സമയത്തിനുള്ളില്‍ രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാനും സാധിക്കും. എന്നാല്‍, തൊഴിലുടമ ഒരു തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നല്‍കാനും സാധിക്കും.

നിലവിലുള്ള എല്ലാ പിഴകഴും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. കൂടാതെ, 2017 ലും അതിനു മുമ്പും റജിസ്റ്റര്‍ ചെയ്ത കുടിശ്ശികകള്‍ അടക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുമുണ്ട്. 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading