യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന രത്‌നക്കല്ലുകള്‍ അനധികൃതമായി പിടിച്ചെടുത്തെന്ന് പരാതി; വിശദീകരണവുമായി ഖത്തര്‍ കസ്റ്റംസ്

1q 210

ദോഹ: യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന രത്‌നക്കല്ലുകള്‍ അനധികൃതമായി പിടിച്ചെടുത്തെന്ന പരാതിയില്‍ വിശദീകരണവുമായി ഖത്തര്‍ കസ്റ്റംസ് രംഗത്തെത്തി. യാത്രക്കാരന്റെ കൈവശം കണ്ടെത്തിയ രത്‌നക്കല്ലുകള്‍ കണ്ടുകെട്ടിയെന്ന യാത്രക്കാരന്റെ പരാതിക്കാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് മറുപടി നല്‍കിയിത്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പ്രസ്താവന ഇറക്കുകയും ചെയ്തു.

2019 ലെ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയെ ചെറുക്കുന്നതിനുള്ള നിയമം (20), 2019 ലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം നമ്പര്‍ (41) പുറപ്പെടുവിച്ച അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങള്‍ എന്നിവ അനുസരിച്ചാണ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന രത്‌നക്കല്ലുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

മേല്‍പ്പറഞ്ഞ നിയമമനുസരിച്ച്, ഖത്തറിലേക്ക് വരുന്നതും രാജ്യത്ത് നിന്ന് പോകുന്നതുമായ എല്ലാ യാത്രക്കാരും തങ്ങളുടെ കൈവശമുള്ള 50,000 ഖത്തര്‍ റിയാലിന് തുല്യമോ അതില്‍ കൂടുതലോ മൂല്യമുള്ള കറന്‍സി, കൊണ്ടുപോകാവുന്ന നെഗോഷ്യബിള്‍ ഉപകരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ അല്ലെങ്കില്‍ രത്‌നക്കല്ലുകള്‍ എന്നിവയ്ക്ക് കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്.

അതേസമയം ഈ യാത്രക്കാരന്റെ കൈവശം കസ്റ്റംസ് ഡിക്ലറേഷന്‍ ഉണ്ടായിരുന്നില്ല. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൈവശമുള്ള രത്‌നക്കല്ലുകള്‍ വെളിപ്പെടുത്തുന്നതില്‍ യാത്രക്കാരന്‍ പരാജയപ്പെട്ടുവെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് രാജ്യത്തെ കസ്റ്റംസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ്. വ്യക്തമായ കസ്റ്റംസ് ഡിക്ലറേഷന്‍ ഇല്ലാത്ത സാധനങ്ങള്‍ നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി പിടിച്ചെടുക്കുകയും ചെയ്യുമെന്നും ഖത്തര്‍ കസ്റ്റംസ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading