ഖത്തറില്‍ എടിഎം ഇടപാടുകളില്‍ തടസ്സം നേരിട്ടു; പ്രശ്‌നം പരിഹരിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

1q 209

ദോഹ: ഖത്തറില്‍ വ്യാപകമായി എടിഎം ഇടപാടുകളില്‍ തടസ്സം നേരിട്ടതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു. എടിഎം പിന്‍വലിക്കല്‍, നാഷണല്‍ എടിഎം ആന്‍ഡ് പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) എന്നിവയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. നെറ്റ്വര്‍ക്കില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടര്‍ന്നാണ് തടസ്സം നേരിട്ടതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു.

എടിഎം കാര്‍ഡുകള്‍ അതത് ബാങ്കുകളുടെ എടിഎമ്മുകളില്‍ അല്ലാതെ ബാങ്കുമായി ബന്ധമില്ലാത്ത എടിഎമ്മുകളില്‍ ഉപയോഗിക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള എടിഎം പിന്‍വലിക്കലുകളിലും പിഒഎസ് ഇടപാടുകളിലും താല്‍ക്കാലികമായി തടസം നേരിട്ടു. രണ്ട് മണിക്കൂറോളം സേവനങ്ങളില്‍ തടസ്സമുണ്ടായി.

പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടനടി സ്വീകരിച്ചെന്നും സേവനങ്ങള്‍ പുനരാരംഭിച്ചുവെന്നും ബാങ്ക് അറിയിച്ചു. അതേസമയം ക്രെഡിറ്റ് കാര്‍ഡുകള്‍, ഫവ്റാന്‍ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങളെ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading