കുവൈത്തിലൂടെ യാത്ര ചെയ്യണോ? പണം, സ്വര്‍ണം, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കുള്ള പുതിയ കസ്റ്റംസ് നിയമങ്ങള്‍ പാലിക്കണം

1q 133

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ കസ്റ്റംസ് നിയമങ്ങള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് വിമാനത്താവള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി പണം, സ്വര്‍ണം, മറ്റ് ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നടപടിക്രമങ്ങളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചത്.

സുതാര്യത, സുരക്ഷ, ആഗോള കസ്റ്റംസ് മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് പുതിയ നടപടിക്രമങ്ങള്‍ കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം, കുവൈത്തില്‍ പ്രവേശിക്കുകയോ രാജ്യത്തുകൂടി പോകുകയോ ചെയ്യുന്ന യാത്രക്കാര്‍ ഈ നിയമങ്ങള്‍ പാലിക്കണം. 3,000 കുവൈത്തി ദിനാര്‍ (ഏകദേശം 9,700 യുഎസ് ഡോളര്‍) മൂല്യത്തില്‍ കൂടുതല്‍ തുക കൈവശമുണ്ടെങ്കില്‍ ഡിക്ലറേഷന്‍ ഉണ്ടായിരിക്കണം.

പണത്തിനു പുറമേ, യാത്രക്കാര്‍ കൈവശം വെയ്ക്കുന്ന എല്ലാത്തരം സ്വര്‍ണ്ണ/ സ്വര്‍ണ ബാറുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയും ആഡംബര വാച്ചുകള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വ്യക്തിഗത ഇനങ്ങളും നടപടിക്രമങ്ങളുടെ പരിധിയില്‍ വരും.

കസ്റ്റംസ് പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി ഇത്തരം വസ്തുക്കള്‍ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകണം, കൂടാതെ ഇവ വാങ്ങിയ ഇന്‍വോയ്സുകള്‍ ഉള്‍പ്പെടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും കയ്യില്‍ ഉണ്ടായിരിക്കണം.

രേഖകള്‍ ഇല്ലെങ്കില്‍ വസ്തുക്കള്‍ കണ്ടുകെട്ടുകയോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയോ ചെയ്യും. ഇത് നിയമപരമായ നടപടികള്‍ക്കും കാരണമാകുമെന്ന് കുവൈത്ത് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

യാത്ര പുറപ്പെടുന്നതിന് മുമ്പോ കുവൈത്തില്‍ എത്തിയ ഉടനെയോ ആവശ്യമായ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമുകള്‍ കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കോ വ്യക്തതയ്‌ക്കോ, യാത്രക്കാര്‍ക്ക് ഔദ്യോഗിക കുവൈത്ത് കസ്റ്റംസ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ വിമാനത്താവള അധികൃതരെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading