ദോഹ: ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.
സുരക്ഷയുടെ ഭാഗമായി തീ പടർന്ന ഉടൻതന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം ഒഴിപ്പിച്ചിരുന്നു. സ്ഥലത്തെ സിവിൽ ഡിഫൻസിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
