കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് നാട് വിടയേകി. കുവൈത്തിലേക്ക് ജോലിക്കായി പോയ അമ്മ സുജ ഇന്ന് രാവിലെയാണ് തിരികെയെത്തിയത്. രാവിലെ മിഥുന്റെ സ്‌കൂളിലും പൊതുദര്‍ശനം ഉണ്ടായിരിന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിച്ചു. സ്‌കൂളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വിളന്തറയിലെ വീട്ടിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം എത്തിച്ചത്. അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
17ാം തീയതി രാവിലെയാണ് സ്‌കൂളില്‍വെച്ച് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. അമ്മ എത്താന്‍ വേണ്ടി മൃതദേഹം ശാസ്താംകോട്ട ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഥുന്റെ അച്ഛമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
