പൊള്ളുന്ന ചൂട്; വാഹനങ്ങള്‍ തീപിടിക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 131

ദോഹ: ഖത്തറില്‍ ചൂട് കൂടുന്നു. വേനല്‍ക്കാലത്തിന്റെ തീഷ്ണതയിലേക്ക് രാജ്യം കടന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ചൂട് കൂടുമ്പോള്‍ വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കാനും തീപിടിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

വാഹനങ്ങളില്‍ തീപിടിക്കുന്നത് തടയാന്‍ കൃത്യമായി സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. വാഹനങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപേക്ഷിച്ചിട്ട് പോകരുത്. കൃത്യമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ വാഹനത്തിനുള്ളില്‍ എല്ലാ സമയത്തും ഉണ്ടായിരിക്കണം. സ്‌പേ ഉള്‍പ്പെടെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിക്കരുത്, റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ് കൃത്യമായി പരിശോധിക്കണം. അത് ഓവര്‍ഹീറ്റിംഗ് ഒഴിവാക്കാന്‍ സഹായിക്കും.

എഞ്ചിന്‍ ഓയിലിന്റെ ലെവലുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ഇലക്ട്രിക്കല്‍ വയറിംഗ് ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കണം, ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുണ്ട്. സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രലായം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading