ചെക്ക് കേസുകള്‍ മെട്രാഷിലൂടെ.. ഖത്തറില്‍ ‘ചെക്ക് കേസ്’ റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷില്‍ പുതിയ സേവനം

metrashq

ദോഹ: ചെക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷില്‍ പുതിയ സേവനം ആരംഭിച്ചു. മെട്രാഷ് ആപ്പിലും മന്ത്രാലയ വെബ്സൈറ്റിലും പുതിയ സുരക്ഷാ സേവനങ്ങള്‍ ആരംഭിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിലെ ഇലക്ട്രോണിക് സര്‍വീസസ് ആന്‍ഡ് ഇന്റര്‍നെറ്റ് വകുപ്പിലെ ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുള്‍റഹ്‌മാന്‍ അബ്ദുല്ല ജമാല്‍ പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന സേവനങ്ങളാണ് ആരംഭിച്ചത്.

‘ബൗണ്‍സ് ചെയ്ത ചെക്ക് കേസ് ഫയല്‍ ചെയ്യാനും അതിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഇനി മെട്രാഷിലൂടെ സാധിക്കും. ‘സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികള്‍’, ‘ജോലി ഉപേക്ഷിക്കല്‍ പരാതിയും ലംഘനവും’, ‘കോസ്റ്റ് സെക്യൂരിറ്റി സേവനങ്ങള്‍’, ‘സെയിലിംഗ് (യാത്ര) അപേക്ഷകള്‍ അഭ്യര്‍ത്ഥിക്കുക, റദ്ദാക്കുക, ട്രാക്ക് ചെയ്യുക’, ‘ഭിക്ഷാടന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക’, ‘വിവിധ നഷ്ടപ്പെട്ട ഇനങ്ങളെക്കുറിച്ച് പരാതി സമര്‍പ്പിക്കുക’, ‘സുരക്ഷാ പെര്‍മിറ്റുകള്‍ നല്‍കുക, ട്രാക്ക് ചെയ്യുക എന്നീ സേവനങ്ങള്‍ മെട്രാഷിലൂടെ എളുപ്പത്തില്‍ ലഭ്യമാകും.

നിലവില്‍ 1.6 ദശലക്ഷം പേര്‍ ഖത്തറില്‍ മെട്രാഷ് ഉപയോഗിക്കുന്നുണ്ട്. എല്ലാ സ്മാര്‍ട്ട് മൊബൈലുകളിലും ആപ്പ് ഉപയോഗിക്കാന്‍ കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading