ഉത്തര്‍പ്രദേശ്: ശ്രാവണ മാസത്തില്‍ മാംസം വിറ്റു എന്നാരോപിച്ച് ഗാസിയാബാദില്‍ കെഎഫ്സി ഔട്ട്ലെറ്റ് അടപ്പിച്ച് ഹിന്ദുത്വ സംഘടനകള്‍. കെഎഫ്‌സി, നസീര്‍ ഫുഡ്‌സ് ഔട്ട്‌ലെറ്റുകളാണ് അടപ്പിച്ചത്. പൊലീസ് നോക്കിനില്‍ക്കെ ജയ് ശ്രീറാം, ഹര്‍ ഹര്‍ മഹാദേവ് എന്നിവ വിളിച്ചുകൊണ്ടെത്തിയ പ്രവര്‍ത്തകര്‍ ബലമായി കട പൂട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ശ്രാവണ മാസം വിശുദ്ധമാസമായി കണക്കാക്കുന്ന മാസമാണ്. ഈ മാസത്തില്‍ മത്സ്യവും മാംസവും വര്‍ജിക്കണമെന്നാണ് ഉത്തരേന്ത്യയിലെ ശിവഭക്തരുടെ വിശ്വാസം. ഈ സമയത്ത് കാന്‍വാര്‍ യാത്ര നടക്കുന്നതും ശിവഭക്തര്‍ ഗംഗാജലം ശേഖരിക്കുന്നതും സാധാരണമാണ്.
ഇക്കാലയളവില്‍ ചില പ്രാദേശിക ഭരണകൂടങ്ങള്‍ മാംസം വില്‍ക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. കാന്‍വാരികള്‍ കടന്നുപോകുന്ന വഴിയില്‍ മാംസം വില്‍ക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവും പുറത്തിറക്കിയിരുന്നു. ഇതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കടകള്‍ അടപ്പിച്ചതും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
