സ്‌ത്രൈണ ഭാവത്തില്‍ മോഹന്‍ലാല്‍, വീഡിയോയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

1q 129

മോഹന്‍ലാലും പ്രകാശ് വര്‍മയും ഒന്നിച്ച പരസ്യത്തിന് കയ്യടിച്ച് സോഷ്യല്‍മിഡിയ. ഇരുവരും ഒന്നിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ തരംഗമായി മാറിയിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തില്‍ മോഹന്‍ലാല്‍.

വജ്രാഭരണങ്ങള്‍ അണിഞ്ഞ് സ്‌ത്രൈണ ഭാവത്തിലാണ് പരസ്യത്തില്‍ ലാലേട്ടന്‍. ട്രോളാകുമായിരുന്ന സംഭവം മികച്ച കലാസൃഷ്ടിയായി മാറ്റിയിരിക്കുകയാണ് മോഹന്‍ലാല്‍ എന്നാല്‍ ആരാധകരുടെ പ്രതികരണം. ഏത് വേഷത്തില്‍ വന്നാലും മോഹന്‍ലാല്‍ അത് മികച്ചതാക്കും എന്നുമൊക്കെ കമന്റുകളുണ്ട്. പ്രമുഖരും പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷന്‍സ് നിര്‍മിച്ച വിന്‍സ്മേര ജുവല്‍സിന്റെ പരസ്യമാണ് ശ്രദ്ധേയമായത്. മോഹന്‍ലാലും പരസ്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് പരസ്യം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് എല്ലാ കോണില്‍ നിന്നും പരസ്യത്തിന് ലഭിക്കുന്നത്.

മോഹന്‍ലാല്‍ സ്‌ത്രൈണ ഭാവത്തില്‍ എത്തി ആഭാരണങ്ങള്‍ ഇട്ട് മനോഹാരിത ആസ്വദിക്കുന്നതാണ് പരസ്യം. ലാലേട്ടനൊപ്പം പ്രകാശ് വര്‍മയുടെ സംവിധാനവും കോണ്‍സെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളില്‍ മോഹന്‍ലാല്‍ എത്തുന്നതിലുള്ള സന്തോഷവും ആരാധകര്‍ പങ്കിടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading