റിയാദ്: സൗദി അറേബ്യയില്‍ ചൂട് കനക്കുന്നു. മധ്യ, കിഴക്കന്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്നും ചില പ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
ദമ്മാം, അല്‍ അഹ്സ, ഖോബാര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെ ഈ വാരാന്ത്യം വരെ താപനില 48°C നും 50°C നും ഇടയില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്.
റിയാദില്‍ താപനില 47 ഡിഗ്രി വരെ ഉയരും. പ്രത്യേകിച്ച് ഉച്ചതിരിഞ്ഞുള്ള സമയങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സൗദി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രായമായവര്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ശരീരത്തില്‍ നന്നായി ജലാംശം നിലനിര്‍ത്തണം. കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
