ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്

1q 62

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഇന്ധനം കുറവായതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് വിവരം.

100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 9.30നായിരുന്നു എമര്‍ജന്‍സി ലാന്‍ഡിംഗ്. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. ഇമിഗ്രേഷന്‍, എയര്‍ഫോഴ്‌സ് ക്ലിയറന്‍സ് വേണം. ഇതിന് ശേഷം വിമാനത്തില്‍ ഇന്ധനം നിറയ്ക്കും. നിലിവല്‍ ഡൊമസ്റ്റിക് ബേയിലാണ് വിമാനം ഉള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading