ദോഹ: ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തില്‍ വിമാന സര്‍വീസുകള്‍ താളം തെറ്റുന്നു. കേരളത്തിലേക്കുള്ള സര്‍വീസുകളേയും ഇത് ബാധിക്കുന്നുണ്ട്.
ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലവില്‍ റീഷെഡ്യൂള്‍ ചെയ്യുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് വൈകും എന്ന് വിമാനക്കമ്പനി അറിയിച്ചു. വൈകിട്ടായിരിക്കും പുറപ്പെടുക.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ സമയക്രമം വീണ്ടും പുനഃപരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചതാണ് വിമാനസര്‍വീസുകളെ ബാധിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
