ഹോ, എന്തൊരു ചൂട്! ചുട്ടുപൊള്ളി ഗൾഫ് രാജ്യങ്ങൾ, മുന്നറിയിപ്പ്

hot weather

അബുദാബി: യുഎഇയിൽ റെക്കോർഡ് താപനില. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ വർഷം മേയിൽ യുഎഇയിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. മേയ് 24ന് അബുദാബിക്കടുത്തുള്ള സ്വെയ് ഹാനിൽ 51.6°സെൽഷ്യസ് വരെ എത്തി.

അടുത്ത ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, കാലാവസ്ഥാ മാറ്റം ലോകമാകെയുള്ള താപനില വർധനവിന് കാരണമാകുന്ന പ്രധാന ഘടകമായാണ് ശാസ്ത്രജ്ഞർ കാണുന്നത്. യുഎഇയിലും ചൂട് ഇപ്പോൾ ഉച്ചയ്ക്ക് മാത്രമല്ല, രാവിലെ മുതൽ വൈകിട്ട് വരെ നീളുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ഖത്തറിൽ ജൂൺ 14 ശനിയാഴ്ച താപനില 44°C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം. നാളെ, വെള്ളിയാഴ്ച 43ഡിഗ്രി വരെ താപനില എത്തും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading