അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപെട്ടു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍പേരും മരണപ്പെട്ടതായാണ് ഗുജറാത്ത് പോലീസ് മേധാവി അറിയിച്ചത്.
എന്നാല്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് രക്ഷപെട്ടതെന്നാണ് വിവരം. സ്ഥിരീകരണം വന്നിട്ടില്ല. അഹമ്മദാബാദ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
സീറ്റ് 11 എയില്‍ യാത്ര ചെയ്തിരുന്ന വിശ്വാഷ് കുമാര്‍ രമേഷ്(38) എന്ന ഇന്ത്യക്കാരനാണ് രക്ഷപെട്ടത്. ബ്രീട്ടീഷ് പൗരത്വമുണ്ട്. 20 വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ്. നിലിവല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരനൊപ്പമാണ് യാത്ര ചെയ്തത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
