ദോഹ: അഹമ്മദാബാദ് വിമാനാദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. 242 പേരും മരണപ്പെട്ടതായി അഹമ്മദാബാദ് പോലീസ് സ്ഥിരീകരിച്ചു. ആരേയും രക്ഷപെടുത്താനായില്ലെന്ന് പോലീസ് മേധാവി അറിയിച്ചു.
മരണപ്പെട്ടവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നുണ്ട്. മകളെ കാണാന്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചതാണ് അദ്ദേഹം. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയും മരണപ്പെട്ടു. 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരണപ്പെട്ടു. ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടടത്തിന് മുകളിലേക്ക് വീണ് കത്തിയമരുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.38നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എഐ 171 ബോയിംഗ് 787 ഡ്രീെൈലംനര്‍ വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
