റിയാദ്: സൗദി അറേബ്യയില്‍ നേരിയ ഭൂചലനം. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ചൊവ്വാഴ്ച വൈകുന്നേരം 5:12:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 3.35 തീവ്രത രേഖപ്പെടുത്തി. ജുബൈലില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) അറിയിച്ചു.
തീവ്രത കുറവായതിനാല്‍ ആളപായോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
