മരിച്ചവരില്‍ മലയാളിയും; പത്തനംതിട്ട സ്വദേശി രഞ്ജിത മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണം 200 കടന്നതായി റിപ്പോര്‍ട്ട്

1q 53

പത്തനംതിട്ട: അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്.

ലണ്ടനില്‍ നഴ്‌സായിരുന്നു രഞ്ജിത. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തി മടങ്ങുകയായിരുന്നു. നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി നാട്ടില്‍ എത്തിയതായിരുന്നു.

ഇന്നലെയാണ് ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി രഞ്ജിത വീട്ടില്‍ നിന്നും പോയത്. ഇവര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതര്‍ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ആദ്യം പരിക്കേറ്റതായാണ് വിവരം ലഭിച്ചത്. പിന്നീടാണ് മരണവിവരം സ്ഥിരീകരിച്ചത്.

ഇന്നലെ തിരുവല്ലയില്‍ നിന്ന് പോയ രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനില്‍ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ പോയി. അവിടെ നിന്ന് അപകടത്തില്‍പെട്ട വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പാസഞ്ചര്‍ ലിസ്റ്റില്‍ രഞ്ജിതയുണ്ടായിരുന്നു.

അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് രജ്ഞിതയുടെ വീട്ടിലുള്ളത്. നാട്ടില്‍ ജോലി ലഭിച്ചതിനാല്‍ ലണ്ടനിലെ ജോലി രാജിവെച്ച് നാട്ടില്‍ കുടുംബത്തോടൊപ്പം താമിസിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഇതിനായുള്ള കാര്യങ്ങള്‍ക്കായാണ് ലണ്ടനിലേക്ക് മടങ്ങിയത്.
അതേസമയം അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 200 അധികം പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading