അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച രഞ്ജിതയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഷൻ 

InShot 20250613 104424748

കാസര്‍കോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളിയായ രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ജാതീയമായി അധിക്ഷേപിച്ച് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ. അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റുകൾ ഇട്ടത്. 

തുടർന്ന് ഇയാളെ വിമർശിച്ച് നിരവധിപേർ രാഗത്തുവന്നു. വാർത്തയായതോടെ റവന്യൂമന്ത്രി കെ. രാജൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അറിയിച്ചു. 

മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. 2024 സെപ്റ്റംബറിലാണ് ഈ സംഭവം. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. വീണ്ടും സസ്പെൻഷനിൽ ആയതോടെ ഇയാളെ സർവീസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading