ഷാര്‍ജ: യുഎഇയില്‍ സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം വില്‍പ്പന നടത്തിയ ആളെ പിടികൂടി. ഷാര്‍ജയിലെ താമസ സ്ഥലത്ത് നിന്ന് സാധാരണ പൈപ്പ് വെള്ളം പ്ലാസ്റ്റിക് കുപ്പികളിലാക്കി സംസം വെള്ളമാണെന്ന വ്യാജേന വില്‍പ്പന നടത്തുകയായിരുന്നു. വ്യാജ സംസം വെള്ളത്തിന് ഉയര്‍ന്ന വിലയും വാങ്ങിയിരുന്നത്. ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ, പരിശോധന വകുപ്പും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്.
പതിവ് പരിശോധനയ്ക്കിടെ താമസ കേന്ദ്രത്തില്‍ നിന്നും വലിയ അളവില്‍ കുപ്പികളില്‍ നിറച്ച വെള്ളം വാഹനത്തില്‍ കയറ്റുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയപ്പോള്‍ നടത്തിയ പരിശോധനയില്‍ സംഭവം വെളിച്ചത്താവുകയും പ്രതിയെ വീടിന് സമീപത്തുനിന്നും അധികൃതര്‍ പിടികൂടുകയുമായിരുന്നു.
പരിശോധനയില്‍ സംസം വെള്ളം എന്ന് ലേബല്‍ ചെയ്തിട്ടുള്ള കാര്‍ട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു സാധാരണ പൈപ്പ് വെള്ളം കുപ്പികളില്‍ നിറച്ചിരുന്നത്. ശേഷം ഇത് സംസം വെള്ളമാണെന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കി വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി.
പിടിയിലായ വ്യക്തിയുടെ ഉടമസ്ഥതയില്‍ ലൈസന്‍സുള്ള കമ്പനിയുടെ പേരിലുള്ള സാമ്പത്തിക ഇന്‍വോയ്‌സുകളും കണ്ടെത്തിയി. തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടുകയും കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
