ഷാങ്ഷായ്: പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താല്‍ വിമാനത്താവളത്തില്‍ യുവതിയുടെ മേക്കപ് തുടപ്പിച്ച് ജീവനക്കാരി. ചൈനയിലെ ഷാങ്ഷായ് എയര്‍പോര്‍ട്ടിലാണ് സംഭവം. പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും അതിനാല്‍ പാസ്‌പോര്‍ട്ടിലെ ഫോട്ടോയ്ക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ചുകളയാന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
യുവതി ഇത്തരത്തില്‍ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി തീര്‍ന്നെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബ്രസീലിയന്‍ മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്നു. കോസ്‌മെറ്റിക് സര്‍ജറിക്കു പിന്നാലെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
