മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കല്‍ സ്വദേശി ജാഫര്‍ ആണ് മരിച്ചത്. സുഹൃത്തായ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാറിന്റെ മുന്‍ സീറ്റിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
