ആദായ നികുതി റിട്ടേണ്‍; സമയപരിധി നീട്ടി, ബിസിനസുകാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡല്‍ഹി: 2024- 25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചു. 50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ക്കും ചെറിയ ബിസിനസുകള്‍ക്കും ബാധകമായ ഐടിആര്‍1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആര്‍ യൂട്ടിലിറ്റി ഇന്നലെ ആദായനികുതി വകുപ്പ് പുറത്തിറക്കി. ഇവ ഉപയോഗിച്ചാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.

ആദായ നികുതി നിയമത്തിലെ 112എ വകുപ്പ് പ്രകാരം 1.25 ലക്ഷം രൂപ വരെയുള്ള ദീര്‍ഘകാല മൂലധന ലാഭം (ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍സ്) വെളിപ്പെടുത്താനും ഈ ഫോമില്‍ അവസരമുണ്ട്.

2024 ഏപ്രില്‍ ഒന്നിനും 2025 മാര്‍ച്ച് 31നും ഇടയിലെ വരുമാനം സംബന്ധിച്ച റിട്ടേണ്‍ ആണ് ഫയല്‍ ചെയ്യേണ്ടത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സൗകര്യം തുറക്കുന്നതിനു മുന്‍പ് തന്നെ സമയപരിധി സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading