കാലിഫോര്‍ണിയ: ഗൂഗിള്‍ ഐക്കോണിക് ലോഗോയില്‍ മാറ്റം. പുതിയ ഗ്രേഡിയന്റ് ഡിസൈനോടെ ഗൂഗിളിന്റെ ‘G’ ലോഗോ അപ്ഡേറ്റ് ചെയ്തു. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഗൂഗിള്‍ ലോഗോയുടെ കെട്ടിലും മട്ടിലും പ്രത്യക്ഷമായ മാറ്റം വരുത്തുന്നത്. 2015ലാണ് അവസാനമായി ഗൂഗിള്‍ തങ്ങളുടെ ലോഗോയില്‍ പരിഷ്‌കരണം നടത്തിയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. ഗൂഗിളിന്റെ ഏറ്റവും വലിയ ഐഡന്റിറ്റി അതിന്റെ ലോഗോ തന്നെയാണ്. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളര്‍ ബ്ലോക്കുകള്‍ ചേര്‍ത്തുള്ള ‘G’ ഡിസൈനാണ് ഗൂഗിള്‍ മുമ്പ് ലോഗോയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ലോഗോയില്‍ കളര്‍ ബ്ലോക്കുകള്‍ ഒഴിവാക്കി ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളെ ഗ്രേഡിയന്റ് ഇഫക്ട് രീതിയില്‍ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഗൂഗിളിന്റെ ലോഗോയ്ക്ക് ഫ്രഷ് ലുക്ക് നല്‍കുന്നു.
ഐഒഎസ് വേര്‍ഷനിലാണ് ഗൂഗിളിന്റെ പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഐഫോണുകളിലെ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഈ പുത്തന്‍ ലുക്കിലുള്ള ലോഗോ പ്രത്യക്ഷമായി. ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഗൂഗിള്‍ ആപ്പ്, ഗൂഗിള്‍ ആപ്പ് ബീറ്റ വേര്‍ഷന്‍ 16.18ല്‍ പുത്തന്‍ ലോഗോ കാണാം. അതേസമയം ഗൂഗിളിന്റെ മറ്റ് സേവനങ്ങളായ ക്രോമിലോ, മാപ്സിലേ എഐ അധിഷ്ഠിത ലോഗോ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. ഭാവിയില്‍ ഗൂഗിളിന്റെ മറ്റ് സേവനങ്ങളിലും ഗ്രേഡിയന്റ് കളര്‍ പാറ്റേണ്‍ ഇടംപിടിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
