ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍. ഇന്ന്, ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും ട്രംപ് ഖത്തറില്‍ എത്തുക. ഇതേക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യുഎസും ഖത്തറും തമ്മില്‍ വിവിധ നിക്ഷേപ പദ്ധതികള്‍ക്കും സാധ്യതയുണ്ടെന്നാണ് വിവരം.
ട്രംപിന് ഖത്തര്‍ ആഡംബര ജെറ്റ് സമ്മാനമായി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. അതേസമയം ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. ഖത്തറിലേക്ക് തിരിക്കുന്നതിന് മുമ്പ് സിറിയന്‍ പ്രസിഡന്റുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.
രണ്ടാമത് അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ട്രംപ് റിയാദില്‍ എത്തിയിരുന്നു. സൗദി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വമ്പന്‍ പ്രതിരോധ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
