തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഏകജാലക സംവിധാനത്തിലുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യന്‍ സമയം വൈകിട്ട് നാല് മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകും. ഈ മാസം 21 വരെയാണ് (മെയ് 21) അപേക്ഷ നല്‍കാനാകുക. ഒരു റവന്യൂ ജില്ലയിലെ സ്‌കൂളുകള്‍ക്കെല്ലാമായി ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് മേയ് 24നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിനും പ്രസിദ്ധീകരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
