ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ ആഡംബര ജെറ്റ് സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് ഒരു ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം ട്രംപിന്റെ സമ്മാനിക്കുമെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വിദേശ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വിലപ്പെട്ട സമ്മാനമാണിതെന്നും എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ആഴ്ച ട്രംപ് തന്റെ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഖത്തര്‍ സന്ദര്‍ശിക്കും. ഈ സമയത്ത് സമ്മാനം പ്രഖ്യാപിക്കുമെന്നും എബിസി ന്യൂസ് പറഞ്ഞു. സൂപ്പര്‍ ആഡംബര ബോയിംഗ് കമ്പനി 747-8 ജംബോ ജെറ്റ് വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കേണ്ടത്.
അതേസമയം ഇതേക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
