ദോഹ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ സം?ഘര്‍ഷം തുടരുന്നതിനിടെ വ്യോമപാത പൂര്‍ണമായി അടച്ച് പാകിസ്ഥാന്‍. ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ലെന്നാണ് നിര്‍ദേശം. നോട്ടീസ് ടു എയര്‍മെന്‍ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരം നിര്‍ദേശം ഒരു രാജ്യം പുറപ്പെടുവിക്കുക.
ഇതിന് പിന്നാലെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി. ദോഹയില്‍ നിന്ന് പാകിസ്ഥാന്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് റദ്ദാക്കി. ഇത്തിഹാദ് എയര്‍വേസിന്റെ ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗജന്യ റീഫണ്ടും പ്രഖ്യാപിച്ചു. മെയ് 31 വരെ ബുക്ക് ചെയ്തിട്ടുള്ള ബുക്ക് ചെയ്തിട്ടുള്ള എല്ലാ ബുക്കിംഗുകള്‍ക്കും സൗജന്യ റീഫണ്ട് അനുവദിക്കും. ജൂണ്‍ 30 വരെയുള്ള ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനും സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
