പ്രത്യേക ശ്രദ്ധയ്ക്ക്; കേരളത്തിന്റെ കണ്‍ട്രോള്‍ റൂമിന്റെ മെയില്‍ ഐഡിയില്‍ മാറ്റം

1q 28

തിരുവനന്തപുരം: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷമേഖലയില്‍ കുടുങ്ങിയവര്‍ക്ക് സഹായം എത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ മെയില്‍ ഐഡിയില്‍ മാറ്റം.

പുതിയ ഇ-മെയില്‍ ഐഡി: cdmdkerala@kfon.in
പഴയ മെയില്‍ ഐ.ഡിക്ക് (cdmdkerala@kerala.gov.in) പകരം ഇനി മുതല്‍ പുതിയ മെയില്‍ ഐ.ഡിയിലേക്കാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്. സംഘര്‍ഷമേഖലയില്‍ കുടുങ്ങിയവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

സെക്രട്ടേറിയറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ വാട്സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. 9037810100 ആണ് വാട്സ് ആപ്പ് നമ്പര്‍.
ന്യൂഡല്‍ഹി കേരള ഹൗസിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.ഹെല്‍പ്ലൈന്‍ നമ്പര്‍: 011 23747079

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like