റിയാദ്: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്‌റ 1447 (2025-2026) വര്‍ഷത്തേക്കുള്ള ഉംറ സീസണ്‍ കലണ്ടര്‍ പ്രഖ്യാപിച്ചു. ഉംറ വിസയുമായി എത്തുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ക്കും പ്രവാചക പള്ളിയിലെ സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സീസണ്‍ കലണ്ടര്‍ പ്രഖ്യാപിച്ചത്.
വിസ ഇഷ്യു, സേവന കരാര്‍ സമയപരിധി, രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ഥാടകരുടെ അന്തിമ പ്രവേശന, എക്‌സിറ്റ് തീയതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന തീയതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കലണ്ടറില്‍ വിവരിച്ചിരിക്കുന്നു. ഉംറ വിസ കൈവശമുള്ള അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് 2025 ജൂണ്‍ 11 (ദുല്‍-ഹജ്ജ് 15) മുതല്‍ ഉംറ നിര്‍വഹിക്കാന്‍ അനുവാദമുണ്ടാകും. വിസ വിതരണം ഒരു ദിവസം മുമ്പ്, 2025 ജൂണ്‍ 10 മുതല്‍ ആരംഭിക്കും.
ഉംറ കമ്പനികളും വിദേശ ഏജന്‍സികളും തമ്മിലുള്ള എല്ലാ സേവന കരാറുകളും 2025 മെയ് 27-നകം അന്തിമമാക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഉംറ വിസ നല്‍കുന്നതിനുള്ള അവസാന തീയതി 2026 മാര്‍ച്ച് 20. തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി 2026 ഏപ്രില്‍ 3 (15 ശവ്വാല്‍ 1447) ആണ്, എല്ലാ തീര്‍ത്ഥാടകരും 2026 ഏപ്രില്‍ 18 (1 ദുല്‍-ഖിദ് 1447) നകം രാജ്യം വിടണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
