തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി പ്രത്യേക സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളുമാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും അതോറിറ്റി അറിയിച്ചു.
ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം:
- സെക്യൂരിറ്റി നടപകടികള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് പരമാവധി നേരത്തേ വിമാനത്താവളത്തില്‍ എത്തണം.
- വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉള്‍പ്പെടെയുള്ള ജീവനക്കാരോട് പൂര്‍ണമായും സഹകരിക്കുക. നിര്‍ദേശങ്ങള്‍ പാലിക്കുക.
- വിമാനത്താവളത്തിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകള്‍ ഫോളോ ചെയ്യുക. അതില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക
- വിമാനങ്ങളുടെ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പാക്കുക.
- സ്ഥീരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെയ്ക്കരുത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
