‘അടിച്ചു മോനെ’ അബുദാബി ബിഗ് ടിക്കറ്റ്; നാട്ടിലിരുന്ന് ടിക്കറ്റ് എടുത്ത മലയാളിക്ക് 57 കോടി

big ticket 2

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി താജുദ്ദീന്‍ കുഞ്ഞിന് 2.5 കോടി ദിര്‍ഹം (57.53 കോടി രൂപ) സമ്മാനം. അബുദാബിയില്‍ വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ 274-മത് തത്സമയ നറുക്കെടുപ്പിലാണ് മലയാളിയായ താജുദ്ദീന്‍കുഞ്ഞിന് ഭാഗ്യമെത്തിയത്. ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമടിച്ചത്.

ഏപ്രില്‍ 18നാണ് 306638 നമ്പറിലുള്ള ടിക്കറ്റ് താജുദ്ദീന്‍ വാങ്ങിയത്. എന്നാല്‍ നറുക്കെടുത്ത ശേഷം സംഘാടകര്‍ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

നറുക്കെടുപ്പിന് അനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പില്‍ മലയാളികളായ മീന കോശി(20,000), സൈഫുദ്ദീന്‍ കൂനാരി(80,000), എന്നിവരും അബ്ദുല്‍ മന്നാന്‍(1.2 ലക്ഷം), അക്വിലിന്‍ വെരിറ്റ (1.5 ലക്ഷം) എന്നിവരും സമ്മാനം നേടി. താജുദ്ദീനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading