കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളിയുടെ ബാഗില്‍ 42 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍

kochi airport good

നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് വിദേശത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 42 ലക്ഷത്തോളം രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ പിടികൂടി. കഴിഞ്ഞ ദിവസം മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ക്വാലാലംപൂരിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇടപ്പള്ളി സ്വദേശി ജയകുമാര്‍ ആണ് വിദേശ കറന്‍സികളുമായി പിടിയിലായത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

41.92 ലക്ഷം രൂപയ്ക്ക് തുല്യമായ അമേരിക്കന്‍ ഡോളറാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. 100 അമേരിക്കന്‍ ഡോളറിന്റെ 500 കറന്‍സികളാണ് പിടികൂടിയത്. ചെക്ക്-ഇന്‍ ബാഗിലുണ്ടായിരുന്ന മാസികയുടെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like