ദോഹ: രാജ്യത്തെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ്് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബൈ & ഗെറ്റ് ക്യാഷ് & കാര്‍(BUY & GET CASH & CAR) മെഗാ പ്രൊമോഷന്റെ ആദ്യഘട്ട വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യന്‍ ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഒ. ശരീഫ് ബി സി സമ്മാന വിതരണത്തിന് നേതൃത്വം വഹിച്ചു. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ നവാബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
15 ഭാഗ്യശാലികള്‍ക്ക് 5,000 ഖത്തര്‍ റിയാല്‍ ക്യാഷ് സമ്മാനമായി ലഭിച്ചു്. 15 ഭാഗ്യശാലികള്‍ക്കായുള്ള അടുത്ത ലക്കി ഡ്രോ മെയ് 25നും അവസാന ഘട്ട നറുക്കെടുപ്പ് ജൂണ്‍ 21നും നടക്കും. 10 പേര്‍ക്ക് 5000 റിയാല്‍ ക്യാഷും ബംപര്‍ സമ്മാനമായ പുതിയ മോഡല്‍ ജെടൂര്‍ T2 കാറും അവസാന ഘട്ട നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും.
2025 ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 21 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ T2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരമാണ് ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുള്ളത്. ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കെടുക്കാം്. ഖത്തര്‍ മിനിസ്ട്രി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ സുതാര്യമായ രീതിയിലുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
