പത്തനംതിട്ട: പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമമെന്ന് സംശയം. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി പിടിയില്‍. വ്യാജ ഹാള്‍ടിക്കറ്റുമായി എത്തി എന്ന സംശയത്തില്‍ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയെ പിടികൂടി പോലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ഹാള്‍ ടിക്കറ്റാണ് ഉപയോഗിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സെന്റര്‍ ഒബ്‌സര്‍വര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹാള്‍ ടിക്കറ്റ് പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഇന്‍വിജിലേറ്റര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ട തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററില്‍ ആണ് സംഭവം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
