ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറില്‍ നിക്ഷേപം നടത്തും. ഖത്തറിലെ ആദ്യത്തെ ട്രംപ് ബ്രാന്‍ഡഡ് റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറിന്റെ തീരമേഖലയായ സീമൈസ്മയ്ക്ക് സമീപമാണ് വമ്പന്‍ ടൂറിസം പദ്ധതി വരുന്നത്. ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബും ഗോള്‍ഫ് കോഴ്‌സും ട്രംപ് ബ്രാന്‍ഡ് ആഡംബര വില്ലകളും ഉള്‍പ്പെടെയുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് വരുന്നത്. ദുബായ്, സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ട്രംപ് റിയല്‍ എസ്റ്റേറ്റിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഖത്തറിലും വന്‍ നിക്ഷേപം നടത്തുന്നത്.
ഖത്തരി ഡയറിന്റെ നേതൃത്വത്തില്‍ 5.5 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സിമൈസ്മ വികസന പദ്ധതി, 7 കിലോമീറ്റര്‍ നീളമുള്ള ഒരു മെഗാ എന്റര്‍ടൈന്‍മെന്റ് റിസോര്‍ട്ട് ഡിസ്ട്രിക്റ്റായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 18-ഹോള്‍ ഗോള്‍ഫ് കോഴ്സും ലാന്‍ഡ് ഓഫ് ലെജന്‍ഡ്സ് തീം പാര്‍ക്കും ഇവിടെയുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനും ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവുമായ എറിക് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിനിടെ കരാര്‍ ഒപ്പിട്ടത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
