ദോഹ: ഖത്തറില്‍ ദീര്‍ഘകാലമായി ജോലിചെയ്യുന്നവര്‍ക്ക് ഐസിബിഎഫിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കുന്നു. രാജ്യത്ത് 30 വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയ താഴ്ന്ന വരുമാനക്കാരായ 20പേരെ ആദരിക്കും. മെയ് 9, വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാത്രി പത്ത് മണിവരെ ഏഷ്യന്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗ് ഏരിയയിലാണ് ചടങ്ങ്.
ഐസിബിഎഫ് തൊഴിലാളി ദിനമായ ‘രംഗ് തരംഗ് 2025’ ന്റെ ഭാഗമായാണ് തൊഴിലാളികളെ ആദരിക്കുന്നത്. ദീര്‍ഘകാല സേവന അവാര്‍ഡിനായി ഇന്ന്, മെയ് 1 വരെ അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ചുവടെയുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നാമനിര്‍ദേശം ചെയ്യുക: https://docs.google.com/forms/d/e/1FAIpQLSemsA7Qe5Ib6TsL7N0UYYKVq17Ta8ZqjmZJ3uSy4JdzWtTNvw/viewform?fbclid=IwY2xjawKAD8FleHRuA2FlbQIxMABicmlkETFIbkJFSHlTQjFzMnhZUEhuAR73PnS3V3CyUUiAf92SuMqIEgo68Ewt-SDe6ePxkG21y-hK-BDt3VrxTTR5ZQ_aem_y0MMGma-fZ8LLizN36EfvA
കൂടുതല്‍ വിവരങ്ങള്‍ക്ക് 7046 2114 | 6626 2477 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
